
കൊല്ലം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് ജില്ലയിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി അപ്രന്റീസ്ഷിപ്പ് നൽകുന്ന 'എൻട്രി' പ്രോജക്ടിന്റെ വാക്ക് ഇൻ ഇന്റർവ്യൂ ഏഴിനും എട്ടിനും ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കും. ഡിഗ്രിയും ഡി.സി.എയും പാസായ മൂന്ന് ലക്ഷത്തിൽ താഴെ വരുമാന പരിധിയിലുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി പങ്കെടുക്കണം. 12,500 രൂപയാണ് ഓണറേറിയം. പത്തനാപുരം, വെട്ടിക്കവല, കൊട്ടാരക്കര ബ്ലോക്കുകൾക്ക് ഏഴിന് രാവിലെ 10 മുതലും ചവറ, മുഖത്തല ബ്ലോക്കുകളിലുള്ളവർക്ക് ഉച്ചയ്ക്ക് രണ്ട് മുതലുമാണ് ഇന്റർവ്യൂ. എട്ടിന് രാവിലെ 10 മുതൽ ചടയമംഗലം, അഞ്ചൽ, ചിറ്റുമല, ഉച്ചയ്ക്ക് രണ്ട് മുതൽ ശാസ്താംകോട്ട, ഇത്തിക്കര, ഓച്ചിറ ബ്ലോക്കുകളിലുള്ളവർക്കും പങ്കെടുക്കാം.