al
കുളക്കട എം.സി റോഡിനു സമീപം കുട്ടിയിടച്ച കാറുക്കൾ

പുത്തൂർ: കുളക്കട എം.സി റോഡിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7 ഓടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാറും തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് വന്ന കാർ എതിർദിശയിൽ വന്ന ലോറിയിൽ ഇടിച്ചശേഷമാണ് നിന്നത്. കാറിന്റെ ടയർ ഊരിത്തെറിച്ചു. കാഞ്ഞിരപ്പള്ളി പിണ്ണാക്കിനാട് കിണറുകര വീട്ടിൽ കെ.ജെ. തോമസ് (60), ഭാര്യ ലാലി (57), മകൾ മിന്ന (24), മകൻ ജോർജ് കുട്ടി, ഭാര്യ ഡോ. അന്ന എന്നിവർക്കാണ് പരിക്കേറ്റത്. മിന്നയുടെ എം.ഡി അഡ്മിഷനുമായി ബന്ധപ്പെട്ട് പോവുയായിരുന്നു സംഘം. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തുർ പൊലീസ് കേസെടുത്തു.