
കൊല്ലം: കേരളാ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേയ്ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2021 മേയ് 31ന് രണ്ടു വർഷം പൂർത്തീകരിച്ച് കുടിശികയില്ലാത്ത തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്, എൻജിനിയറിംഗ്, മെഡിസിൻ, അഗ്രിക്കൾച്ചർ, നേഴ്സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം.
അപേക്ഷാ ഫാറം 10 രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 28 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്സി. ഓഫീസർ അറിയിച്ചു.