കൊട്ടാരക്കര: ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ മുൻ ആചാര്യനായിരുന്ന പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ പതിനൊന്നാം അനുസ്മരണ സമ്മേളനം മാറ്റിവച്ചു. നാളെ ഓടനാവട്ടത്ത് നടത്താനിരുന്ന അനുസ്മരണം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ചതായി ഗുരുധർമ്മ പ്രചാരണ സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ അറിയിച്ചു.