കൊട്ടാരക്കര: യു.ആർ.ഐ സൗത്ത് ഇന്ത്യാ റീജിയന്റെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ മത സൗഹാർദ്ദ വാരാചരണം നാളെ ഉച്ചക്ക് 2ന് കരിക്കത്ത് ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അദ്ധ്യക്ഷത വഹിക്കും. ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം യു.ആ‌ർ.ഐ ഏഷ്യാ സെക്രട്ടറി ജനറൽ ഡോ. ഏബ്രാഹാം കരിക്കം നിർവഹിക്കും. 5ന് രാത്രി 8.30ന് ഓൺലൈനിൽ നടക്കുന്ന മത സൗഹാർദ്ദ സദസ് യു.ആർ.ഐ രാജ്യാന്തര യൂത്ത് അംബാസിഡർ സാറാ ഒളിവർ( സൗത്ത് ആഫ്രിക്ക) ഉദ്ഘാടനം ചെയ്യും.