ഓയൂർ: പൂയപ്പള്ളി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. പൂയപ്പള്ളി കോണത്ത് സ്വദേശികളായ രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. കൊട്ടാരക്കര സ്വദേശിയായ ചടയമംഗലം കുറ്റിക്കാട് സി .പി. എച്ച് .എസിലെ പ്രിൻസിപ്പാളിന്റെ കാർ പൂയപ്പള്ളി ജംഗ്ഷനിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയ ഭാഗം കുഴിച്ച് റോഡിന്റെ നടുക്ക് കൂട്ടി വെച്ചിരുന്ന മൺകൂനയിൽ കയറി നിയന്ത്രണം വിട്ട് വെളിയം ഭാഗത്ത് നിന്നു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.