anil-

കൊല്ലം: ആറുമാസം മുമ്പ് കരുനാഗപ്പള്ളിയിലെ തുണിക്കടയുടെ മുമ്പിൽ നിന്ന് മോഷ്ടിച്ച ഹീറോഹോണ്ട ബൈക്കിൽ കറങ്ങുന്നതിനിടെ മദ്ധ്യവയസ്ക്കൻ പിടിയിലായി. തെക്കുംഭാഗം നടുവത്ത് ചേരി നെടിയേഴത്ത് വീട്ടിൽ അനിൽകുമാർ (54) ആണ് പിടിയിലായത്. ഇയാൾ ഹരിപ്പാട് പൊലീസ് സ്​റ്റേഷനിൽ മോഷണക്കേസിലെ പ്രതിയാണ്. കരുനാഗപ്പള്ളി എ.സി.പിയുടെ നിർദ്ദേശ പ്രകാരം വാഹന പരിശോധന നടത്തുന്നതിനിടെ കരുനാഗപ്പള്ളി റെയിൽവേ സ്​റ്റേഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണിന് സമീപത്തുനിന്നാണ് വാഹനത്തെയും പ്രതിയെയും കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അലോഷ്യസ്, എസ്. ധന്യ, സി.പി.ഒ കലാധരൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.