darna
കെ പി എസ് ടി എ വെളിയം ഉപജില്ല ധർണ്ണ സംസ്ഥാന സമിതി അംഗം പി എസ് മനോജ് ഉദ്ഘാടനം ചെയ്യുന്നു.

ഓയൂർ: വെളിയം വിദ്യാഭ്യാസ ഉപജില്ല ഓഫീസ് പടിക്കൽ കെ.പി.എസ്. ടി .എ നടത്തിയ ധർണ കെ .പി. എസ് .ടി. എ സംസ്ഥാന കമ്മിറ്റി അംഗം പി .എസ് .മനോജ് ഉദ്ഘാടനം ചെയ്തു . ഉപജില്ലാ സെക്രട്ടറി എം.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. പി .സി. ബിജു , ഉപജില്ലാ പ്രസിഡന്റ് ഡി.സുജാത ,സംസ്ഥാന കൗൺസിലർ ബി. എസ്. ശാന്തകുമാർ, ടി.നിധീഷ് , ജോൺ മാത്യു, പ്രസാദ് കർമ്മ, സൂസമ്മ, റിയാസ്, ഷെർലി കെ. ബാബു എന്നിവർ സംസാരിച്ചു. എ പ്ലസ് കുട്ടികളുടെ എണ്ണം കുറച്ച് കാണിച്ച് പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനും അൺ എയ്ഡഡ് മേഖലയെ വളർത്താനുമുള്ള നീക്കം ഉപേക്ഷിക്കുക, അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രീ - പ്രൈമറിയുമായി ബന്ധപ്പെട്ട പ്രതിലോമ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.