പുനലൂർ: കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ ഹെഡ്പോസ്റ്റോഫീസിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ ഇപ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം വിൽക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.ശ്യാം പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. എബിഷൈൻ, ന്യപരാജ്, ഇടമൺ രതീഷ്, കരവാളൂർ ശ്യം, ബിൻസ് മോൻ, രാജേഷ് രാജു , ആരോമൽ, അരുൺ രമേശ്, മഹേഷ് തുടങ്ങിയവർ സംസാരിച്ചു.