
കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് പിടിയിൽ. മങ്ങാട് വില്ലേജിൽ സാഗരം നഗറിൽ
പുത്തൻ വിളയിൽ പുത്തൻ വീട്ടിൽ സിജോ ജോൺസണിനെയാണ് (25) കിളികൊല്ലൂർ പൊലീസ് പിടികൂടിയത്.
ചിട്ടിപ്പിരിവിനായെത്തിയപ്പോഴാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. യുവതി ഗർഭിണിയായ വിവരം അറിഞ്ഞതോടെ മുങ്ങി നടന്നെങ്കിലും കഴിഞ്ഞ ദിവസം മങ്ങാട് വച്ച് പിടിയിലാവുകയായിരുന്നു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിർദേശത്തിൽ കിളികൊല്ലൂർ ഇൻസ്‌പെക്ടർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സന്തോഷ്, അൻസർഖാൻ, സി.പി.ഒ ഷാജി എന്നിവരാണ് ഇയാളെ പിടികൂടിയത്.