കൊട്ടാരക്കര: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിലെ ഫോക്കസ് ഏരിയ പരിഷ്ക്കരണത്തിലുള്ള അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഒപ്പ് ശേഖരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഫെലിക്സ്, ജോയിന്റ് സെക്രട്ടറി ബി.അശ്വന്ത്, മണ്ഡലം കമ്മിറ്റിയംഗം അനന്ദു പൂവറ്റൂർ, നവനീത്, അർജുൻ തുടങ്ങിയവർ പങ്കെടുത്തു. .മണ്ഡലത്തിൽ ഇന്ന് സ്കൂളുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണവും വിദ്യാഭ്യാസമന്ത്രിക്ക് ഈ മെയിൽ അയക്കുന്ന കാമ്പയിനും നടക്കും.