കൊട്ടാരക്കര: ജവഹർ നവോദയ വിദ്യാലയത്തിൽ സോഷ്യൽ ഫോറസ്ട്രി കൊല്ലം ഡിവിഷനുമായി ചേർന്ന് പരിസ്ഥിതി വെബിനാർ നടത്തി. പ്ളാസ്റ്റിക്കും പരിസ്ഥിതിയും എന്ന വിഷയത്തിലായിരുന്നു വെബിനാർ. സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ വി.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ, എസ്.രാജൻ, സരീഷ് എന്നിവർ സംസാരിച്ചു.