കൊട്ടാരക്കര: വാളകം പൊടിയാട്ടുവിളയിൽ കെ.എസ്.ഇ.ബി പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.വിനുശങ്കർ, കെ.എ.നെറ്റിൽസ, എസ്.മിനി, മാർട്ടിൻ ആൽബർട്ട്, ബി.എസ്.ജയപ്രസാദ്, ഷിബു.കെ.തോമസ്, രാധാകൃഷ്ണപിള്ള, പ്രസന്നകുമാരിയമ്മ എന്നിവർ സംസാരിച്ചു. പുനലൂർ മണ്ഡലംതല ഉദ്ഘാടനമാണ് പൊടിയാട്ടുവിള റേഷൻകടമുക്കിലെ സാബുവിന്റെ വീടിന് മുകളിൽ സ്ഥാപിച്ച പദ്ധതിവഴി നടന്നത്.