കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. രാവിലെ 5ന് ഗണപതിഹോമം, 7ന് സമ്പൂർണ നാരായണീയ പാരായണം, 10.30ന് കലശാഭിഷേകം എന്നിവ നടത്തും. തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുക.