കൊട്ടാരക്കര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുളക്കട ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുളക്കട എ.ഇ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ദീപാജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഷാജി തോമസ്, ബിന്ദു.കെ.മാത്യു, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.