കൊല്ലം: കേന്ദ്ര ബഡ്ജറ്റിൽ കോർപ്പറേറ്റ് പ്രീണന നിർദ്ദേശങ്ങളാണെന്ന് ആരോപിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും പ്രകടനം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, ജില്ലാ സെക്രട്ടറി വി.ആർ. അജു, പ്രസിഡന്റ് ബി. പ്രശോഭദാസ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എസ്. ദിലീപ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം. രാജ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജെ. അനീഷ്, പ്രസിഡന്റ് ജി. ഗോപു, എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, കെ.ജി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി എ. അജി, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. പ്രേം, ആർ. ഷാജി, എസ്.ആർ. സോണി, സി. രാജേഷ്, എ. സുംഹിയത്, സൂസൻ തോമസ്, കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എം. മനോജ്, ജില്ലാ ട്രഷറർ വിനേഷ് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.