al
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ, കേരളത്തോടുള്ള അവഗണനയ്ക്കെതിരെ എ.ഐ.വൈ.എഫ് പുത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലയ്ക്കൽ ജംഗ്ഷനിൽ ബഡ്ജറ്റിന്റെ പകർപ്പ് കത്തിച്ച് നടത്തിയ പ്രതിഷേധം

പുത്തുർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ, കേരളത്തോടുള്ള അവഗണനയ്ക്കെതിരെ എ.ഐ.വൈ.എഫ് പുത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലയ്ക്കൽ ജംഗ്ഷനിൽ ബഡ്ജറ്റിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. എ.ഐ.വൈ.എഫ്ജില്ലാ എക്സിക്യൂട്ടിവ് അംഗം ഷൈജു പുത്തൂർ ഉദ്ഘാടനം ചെയ്തു . മനുമോഹൻ, ശ്രീകുമാർ, രതീഷ്, രാജീവ്, അദ്വൈത് എന്നിവർ നേതൃത്വം നൽകി.