കൊല്ലം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മുൻ മന്ത്രി കെ.ടി.ജലീൽ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും ലോകായുക്തയുടെ അധികാരം ഉപയോഗിച്ച് സ്വമേധയ കേസെടുക്കണമെന്നും അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ സി.പി.എം നിർദ്ദേശിക്കണമെന്നും റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (ആർ.എം.പി.ഐ) ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം ബാബുരാജ്, മാടൻ കാവ് രാധാകൃഷ്ണൻ, ഉളിയക്കോവിൽ എസ്.സുരേഷ്, സുരൻ ഇ.രവിപുരം, അഷ്ടമുടി സുനിൽ, കല്ലട ജയിംസ്, ശ്യാംകുമാർ പനവേലി, എം.അബ്ദുൽ നാസർ, ശശികല എസ് ആശ്രാമം, ഷൈലാ പീറ്റർ എന്നിവർ സംസാരിച്ചു.