ഓടനാവട്ടം: എസ് .എൻ. ഡി. പി യോഗം വെളിയം 838-ാം നമ്പർ ശാഖാ യോഗത്തിന്റെ 39-ാം പ്രതിഷ്ഠാ വാർഷികം 6ന് നടക്കും. രാവിലെ 7ന് പതാക ഉയർത്തലിന് ശേഷം ഗുരുദേവ പ്രാർത്ഥന, ഗുരുപൂജ, ഗുരുദേവ ഭാഗവത പാരായണം, വൈകിട്ട് ദീപാലങ്കാരം, പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. കൊവിഡ് നിയന്ത്രണം മൂലം പൊതുസമ്മേളനം ഉണ്ടാകില്ലെന്ന് ശാഖാ പ്രസിഡന്റ്‌ ജി. രാജേന്ദ്രൻ, സെക്രട്ടറി എം. ഗാനപ്രിയൻ എന്നിവർ അറിയിച്ചു.