ഓടനാവട്ടം : കേന്ദ്ര ബഡ്ജറ്റിനെതിരെ എ.ഐ. വൈ .എഫ് വെളിയം മേഖല പ്രതിഷേധ സമ്മേളനം നടത്തി. സി.പി .ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ. എസ്. ഷിജുകുമാർ ഉദ്‌ഘാടനം ചെയ്തു. അഖിൽമൊട്ടക്കുഴി അദ്ധ്യക്ഷത വഹിച്ചു. എ.ഐ .വൈ. എഫ് മണ്ഡലം പ്രസിഡന്റ്‌ മുഖ്യ പ്രസംഗം നടത്തി. മണ്ഡലം കമ്മിറ്റി അംഗം പ്രിൻസ് കായില, സന്തോഷ്‌ മാലയിൽ, ഉമേഷ്‌ വെളിയം, എ. ഐ .എസ്. എഫ് മേഖലാ പ്രസിഡന്റ്‌ അമൽ മാരൂർ എന്നിവർ സംസാരിച്ചു.