
തഴവ: വീട്ടിലെ കിടപ്പുമുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം കോട്ടയ്ക്കുപുറം (വള്ളിക്കാവ്) കാർത്തികയിൽ ജയകാന്തിന്റെ ഭാര്യ വിധുവാണ് (36) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഉച്ചയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്ലസ് വൺ വിദ്യാർത്ഥി അഭിമന്യു ഏക മകനാണ്.