thodiyoor-vartha-padam
തൊടിയൂർ ഗ്രാമപഞ്ചായത്ത് ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയ വൃക്ഷത്തൈ നഴ്സറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ നിർവഹിക്കുന്നു

തൊടിയൂർ: ഗ്രാമ പഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ

സഹകരണത്തോടെ വൃക്ഷത്തൈകൾക്കായി നഴ്സറി ഒരുക്കി. ഐ.എച്ച്. ആർ. ഡി എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ സജ്ജീകരിച്ച നഴ്സറിയുടെ ഉദ്ഘാടനം

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ചെയ്തു. കുടംപുളി, കാറ്റാടി, ലക്ഷ്മി തരു, മുള എന്നിവയുടെ 8189 തൈകളാണ് നഴ്സറിയിൽ പാകി മുളപ്പിച്ച് പരിസ്ഥിതി ദിനമായ ജൂൺ 5ന് സൗജന്യമായി വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീംമണ്ണേൽ അദ്ധ്യക്ഷനായി. വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീകല, പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രനാഥ്‌, തൊടിയൂർവിജയൻ ,തൊഴിലുറപ്പ് പദ്ധതി എൻജിനീയർ അഞ്ജലി, സോഷ്യൽ ഫോറസ്റ്ററി ഉദ്യോഗസ്ഥൻ അനിൽകുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ

എന്നിവരും ചടങ്ങിൽ പങ്കെടുത്തു.