chavara-
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണ വാടികൾക്കായുള്ള ഫുട്ട് സാനിട്ടൈസിംഗ് മെഷീൻ വിതരണം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശേരി ഉദ്ഘാടനം ചെയ്യുന്നു

ചവറ : ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ മുഴുവൻ അങ്കണ വാടികളിലെയും കുരുന്നുകളെ കൊവിഡ് മഹാമാരിയിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ചവറ ബ്ലോക്ക് പഞ്ചായത്ത്‌ അങ്കണ വാടികൾക്കായി ഫുട്ട് സാനിട്ടൈസിംഗ് മെഷീൻ വിതരണം ചെയ്തു. ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സോഫിയാ സലാം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ നിഷാ സുനീഷ്, എം.പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ആർ.ജിജി, സജി അനിൽ, സുമയ്യ അഷ്‌റഫ്‌, പ്രിയാഷിനു, ബി.ഡി.ഒ ജോയ് റോഡ്സ്, സി.ഡി.പി.ഒ ജയശ്രീ എന്നിവർ സംസാരിച്ചു.