recruitment

കൊല്ലം: പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്കായി നടപ്പാക്കിയിരുന്ന പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനം നിറുത്തലാക്കാനെടുത്ത തീരുമാനത്തിൽ നിന്നുതന്നെ ഈ വിഭാഗങ്ങളോട് സർക്കാരിനുള്ള നിലപാട് വ്യക്തമാകും.

മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തി നീതി ഉറപ്പാക്കുന്നതിന് പകരം അർഹതപ്പെട്ട നിയമനങ്ങൾ പോലും ഇല്ലാതാക്കുകയാണ്. നിഷേധാത്മക നിലപാടിൽ നിന്ന് സർക്കാർ പിന്മാറി പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനം നിലനിറുത്തണം. അർഹതപ്പെട്ട നിയമനങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും കേരളാ തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ ആവശ്യപ്പെട്ടു.