കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന് കീഴിലുള്ള അമ്പലംകുന്ന്, ഗുരുദേവ സ്മാരക 5278-ാം നമ്പർ ശാഖയിൽ നിർമ്മിച്ച പഞ്ച ലോഹ വിഗ്രഹ പുന: പ്രതിഷ്ഠയും ഗുരുമന്ദിര സമർപ്പണവും 6 ന് നടക്കും. രാവിലെ 9.10നും 10.10നും ഇടയ്ക്ക് ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ പുന: പ്രതിഷ്ഠ നിർവഹിക്കും. ചടങ്ങിൽ കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, വൈസ് പ്രസിഡന്റ് എം.എൻ.നടരാജൻ, സെക്രട്ടറി പി.അരുൾ, ബോർഡ് മെമ്പർമാരായ ജി.വിശ്വംഭരൻ, സജീവ് ബാബു, എൻ.രവീന്ദ്രൻ, വി.അനിൽകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി.വി.മോഹനൻ, എം.ജയപ്രകാശ്, ജി.എം.അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. കൊട്ടാരക്കര യൂണിയൻ സെക്രട്ടറിയായി 42 വർഷം സേവനമനുഷ്ഠിച്ച ജി.വിശ്വംഭരനെയും ഗുരുക്ഷേത്രം ശിൽപി സുനിൽ ബാബുവിനെയും ആദരിക്കും. പുന: പ്രതിഷ്ഠയുടെ ഭാഗമായി ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 8ന് ഗുരുഭാഗവതപാരായണം, വൈകിട്ട് 4ന് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ശിൽപ്പി കടയ്ക്കൽ പി.രാജഗോപാലാചാരിയിൽ നിന്ന് ഏറ്റുവാങ്ങി ഘോഷയാത്രയായി വൈകിട്ട് 6.05ന് ഗുരുമന്ദിരത്തിൽ എത്തിച്ചേരും. നാളെ രാവിലെ 6ന് ഗണപതിഹോമം, 7ന് ദഹന പ്രായശ്ചിത്തം,8ന് ഗുരുഭാഗവത പാരായണം, വൈകിട്ട് 5ന് ജീവകലശപൂജ, ശയ്യാപൂജ, താഴികക്കുട പ്രതിഷ്ഠ എന്നിവ നടക്കും.