എഴുകോൺ: കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻ.ആർ. ജി.എസ് വർക്കേഴ്‌ അസോസിയേഷന്റെ (എ.ഐ. ടി.യു.സി) ആഭിമുഖ്യത്തിൽ കൊട്ടാരക്കര ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ ഇന്ന് രാവിലെ 10ന് നടക്കുന്ന സമരം മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബഡ്ജറ്റിൽ വേണ്ടത്ര തുക വക മാറ്റാത്തതിനെതിരെയാണ് യൂണിയൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം. സമരത്തിൽ ജില്ലാപ്രസിഡന്റ് എസ് .വേണുഗോപാൽ, സെക്രട്ടറി എൻ. പങ്കജരാജൻ, പൊലിക്കോട് മാധവൻ, പ്രിൻസ് കായില, കുളക്കട രഞ്ജിത്ത്, ആർ. സതീശൻ, ചവറ സാഹിദ, ഡേവിഡ്, അഭിലാഷ്, ജലജകുമാരി, ഹരി വി നായർ തുടങ്ങിയവർ നേതൃത്വം നൽകും.