
കൊല്ലം: കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തി വരുന്ന മണിനാദം നാടൻപാട്ട് മത്സരത്തിന്റെ ജില്ലാ തല മത്സരങ്ങൾക്ക് തുടക്കമാകുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് മത്സരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിയുടെ ജന്മനാടായ ചാലക്കുടിയിൽ നടത്തുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
ടീമുകൾ സി.ഡിയിലോ പെൻഡ്രൈവിലോ പെർഫോമൻസ് വീഡിയോ എം.പി ഫോർ ഫോർമാറ്റിൽ ലഭ്യമാക്കണം. വീഡിയോകളുടെ പശ്ചാത്തലത്തിൽ 'കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മണിനാദം 2022' എന്ന് രേഖപ്പെടുത്തിയ ബാനർ ഉണ്ടായിരിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് 25000, 10000, 5000 രൂപ വീതം പാരിതോഷികം അനുവദിക്കും. പ്രായ പരിധി 18 - 40. ഒരു ടീമിൽ പരമാവധി 10 പേർ. സമയം 10 മിനിട്ട്. ടീമുകൾ സി.ഡിയോ പെൻഡ്രൈവോ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം എന്ന വിലാസത്തിൽ എത്തിക്കണം. അവസാന തീയതി 15. ഫോൺ: 0474 2798440, 7510958609.