പുനലൂർ: പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളുടെ മാതാവായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെയാണ് (30) തൃശൂരിൽ നിന്ന് പിടികൂടിയത്. യുവതിയുടെ ഭർത്താവ് പൂനയിൽ ജോലി നോക്കിവരികയാണ്. ഒരു വർഷമായി പാലക്കാട് സ്വദേശിയായ കാമുകനുമായി സോഷ്യൽ മീഡിയായിലൂടെയാണ് പരിചയപ്പെട്ടത്. സംഭവം അറിഞ്ഞ ഭർത്താവിന്റെ പിതാവ് പുനലൂർ പൊലീസിൽ പരാതി നൽകി. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ യുവതിയെ തൃശൂരിൽ നിന്ന് പിടികൂടിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിൽ ജോലി ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് പൊലിസ് ജാർഖണ്ഡിലേക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.