
കൊല്ലം: അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കലാ - കായിക - ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2020-21 വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ തുടർവിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം. അപേക്ഷകൾ മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം 11ന് വൈകിട്ട് 5ന് മുമ്പ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ കാര്യാലയം, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിൻ-695036 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2460667.