കൊട്ടാരക്കര : കുലശേഖരനല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പൊങ്കാലയും 6ന് ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് അഭിഷേകം , 6ന് പൊങ്കാല ഉത്സവം, 7.30ന് ഭാഗവത പാരായണം, 8ന് നവക പൂജ, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, പൊങ്കാലയിടാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യണം. ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും നടക്കുന്നതെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.