navas
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ചിട്ട റോഡിന്റെ അവസ്ഥ

ശാസ്താംകോട്ട : ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പിടാൻ കുഴിച്ചിട്ട റോഡ് നാട്ടുകാർക്ക് വലിയ ദുരിതമാകുന്നു. ആദിക്കാട് മുക്ക് മുതൽ വിളന്തറ വരെയുള്ള റോഡിന്റെ വശങ്ങളാണ് കുഴിച്ചിട്ടിരിക്കുന്നത്.

റോഡിന്റെ വശത്തെ കോൺക്രീറ്റ് കുത്തിപ്പൊളിക്കുകയും സ്ലാബുകൾ വലിച്ചിളക്കുകയും ചെയ്ത ശേഷം അതേ രീതിയിൽ തന്നെ റോഡിൽ ഉപേക്ഷിച്ചിരിക്കുകയാണ്. കുഴികൾ ആവശ്യത്തിന് മണ്ണിട്ട് നികത്താത്തത്

വലിയ കുഴികൾ രൂപപ്പെടാൻ കാരണമായി.വീടുകൾക്ക് മുമ്പിലും ഇത്തരത്തിൽ കുഴികളായതിനാൽ വാഹനങ്ങളെ അകത്തുകഴിയറ്റാൻ സ്ഥിതിയാണ്. പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ വലിയപാടത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല.

എന്നാൽ, അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ നൽകുന്ന മറുപടി.