photo
യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കരുനാഗപ്പള്ളി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നാഷണൽ ഹൈവേ അതോറിട്ടി ഓഫീസ് ഉപരോധം സംസ്ഥാന സെക്രട്ടറി നിജാംബഷി യോഗം ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെട്ടിങ്ങൾ പൊളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കരുനാഗപ്പള്ളി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻതെരുവിലെ നാഷണൽ ഹൈവേ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പാക്കേജുകൾ നടപ്പിലാക്കുന്നതുവരെ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കുന്നത് നിർത്തിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ഡി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യു.എം.സി സംസ്ഥാന സെക്രട്ടറി നിജാംബഷി യോഗം ഉദ്ഘാടനം ചെയ്തു. സുനിൽ ബ്രില്യന്റ്, പി.കെ.മധു, ഷിഹാൻ ബഷി, എം.ഇ.ഷെജി, വഹാബ്, ഷാനവാസ് ഷെമീർ എന്നിവർ സംസാരിച്ചു.