kanja

കൊല്ലം: വിൽപ്പനക്കായി 200 ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ആനാംചാൽ ചരുവിള വീട്ടിൽ ബല്ലാക്ക് എന്ന് വിളിക്കുന്ന വിനീഷാണ് (25) പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് ചാത്തന്നൂർ കുടുക്കറ പണ എന്ന സ്ഥലത്ത് വിനീഷ് കഞ്ചാവ് കച്ചവടത്തിനായി മോട്ടോർ സൈക്കിളിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.