
കൊല്ലം: വിൽപ്പനയ്ക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന യുവാക്കളെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ മങ്ങാട്, ഐശ്വര്യ നഗർ ശബരി നിവാസിൽ സന്ദീപ് (22), വടക്കേവിള അയത്തിൽ ശിൽപ്പാ നഗർ ചരുവിള വീട്ടിൽ പ്രതീഷ് കുമാർ (20) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മങ്ങാട് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാണ് ഇവർ പിടിയിലായത്. സ്‌കൂൾ ഗ്രൗണ്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.