photo
ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നാലാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആസ്ഥാന മന്ദിര ശിലാസ്ഥാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നാലാം വാർഷികം,​ ആസ്ഥാന മന്ദിര ശിലാസ്ഥാപനം, അനുമോദനം, ചികിത്സാസഹായ വിതരണം എന്നിവ നടന്നു. വാർഷിക സമ്മേളനം മന്ത്രി പി. പ്രസാദ് ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. ആസ്ഥാന മന്ദിര ശിലാസ്ഥാപനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിച്ചു. പ്രവാസി കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. സെക്രട്ടറി അക്കരയിൽ ഷെഫീഖ് സ്വാഗതം പറഞ്ഞു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, അനസ് ചരുവിളയിൽ, ഷാജി ഷാഫി മൻസിൽ, മാത്യു പടിപ്പുരയിൽ,​ ശിഹാബ് മൗലവി, ഷൈജു ലത്തീഫ്, അൻസർ അയന്തിയിൽ, വിഹാബ് വൈശ്യന്റെഴികം, ഹാരിസ് പോരുവഴി എന്നിവർ സംസാരിച്ചു. നൗഫൽ തോപ്പിൽ, ചക്കുവള്ളി ലത്തീഫ്, വി.സജി, റാഷിദ് പോരുവഴി എന്നിവർ പങ്കെടുത്തു.