കടയ്ക്കൽ: ജില്ലാ ലൈവ്‌സ്റ്റോക്ക് ആൻഡ് ഹോർട്ടി കൾച്ചറൽ പ്രൊഡ്യൂസേഴ്‌സ്,പ്രോസസിംഗ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇട്ടിവ, തേക്കിൽ ഫാമിൽ ശുദ്ധജല മത്സ്യകൃഷിക്ക് തുടക്കമായി. സൊസൈറ്റി പ്രസിഡന്റ് എസ്. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത എന്നിവർ ചേർന്ന് കുളങ്ങളിൽ മത്സ്യവിത്തുകൾ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് കുളങ്ങളിലായി തിലാപ്പിയ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. സി .പി. എം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, ചിതറ തുടയന്നൂർ എസ് .സി. ബി പ്രസിഡന്റുമാരായ കരകുളം ബാബു, പ്രൊഫ. ബി ശിവദാസൻ പിള്ള, സൊസൈറ്റി ബോർഡ് മെമ്പർമാരായ തേക്കിൽ ജബ്ബാർ, എസ്. അരുണാദേവി, സതീഷ് അഞ്ചൽ, സെക്രട്ടറി രാഹുൽ തുടങ്ങിയവർ സംസാരിച്ചു.