 
പോരുവഴി: എസ്.എസ്.എൽ.സി, പ്ലസ്, ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പ്രീ പ്രൈമറി അദ്ധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ശാസ്താംകോട്ട ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട എ. ഇ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം ടി.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.വി.എസ്. അജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിലർ പി.എസ്. മായ മുഖ്യപ്രഭാഷണം നടത്തി. സാജൻ സക്കറിയ, എം.എസ്. വിനോദ്, ജുമൈലത്ത് ബീഗം, സുധീന, ദർശൻ വി.നാഥ് , രജനി, സ്നേഹ, ജെറിൻ, വിപിൻ വൈദ്യൻ എന്നിവർ സംസാരിച്ചു.