pipe
പൂയപ്പള്ളി ജംഗ്‌ഷന് സമീപം കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നു

ഓയൂർ: പൂയപ്പള്ളി ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും, റോഡ് തകരുന്നതുംപതിവാകുന്നു. രണ്ട് ദിവസം മുൻപ് ജംഗ്ഷനിലെ തകരാർ പരിഹരിച്ചതിന് തൊട്ടുപിന്നാലെ ജംഗ്ഷന് സമീപം പൂയപ്പള്ളി-ഓയൂർ റോഡിലെ പൈപ്പ് പൊട്ടി. ഇപ്പോഴും തകരാർ പരിഹരിച്ചിട്ടില്ല. ഒരു സ്ഥലത്തെ തകരാർ പരിഹരിക്കുമ്പോൾ മറ്റ് രണ്ടിടത്ത് പൈപ്പ് പൊട്ടുകയാണ്.കഴിഞ്ഞ രണ്ട് വർഷമായി പൂയപ്പള്ളി ജംഗ്ഷനിൽ പൈപ്പ് പൊട്ടൽ പതിവായിരിക്കുകയാണ്. നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിക്കുന്നതാണ് പൈപ്പ് പൊട്ടൽ തുടർക്കഥയാവാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.