ganapati-trmple
പടം

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ മുരുകൻ , ശ്രീ ശാസ്താ കോവിൽ ഉപദേവാലയങ്ങൾ 6ന് സമർപ്പിക്കും. രാവിലെ 9 .10 നും 10 .30 നും ഇടയ്ക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. വൈകിട്ട് 5 മണിക്ക് ഉപദേവാലയ സമർപ്പണം മന്ത്രി കെ. എൻ. ബാലഗോപാലും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപനും ചേർന്ന് നിർവഹിക്കും . കൊവിഡ് മാനദണ്ഡ പ്രകാരമുള്ള ചടങ്ങുകൾ മാത്രമായിരിക്കും നടത്തുകയെന്ന് ദേവസ്വം ഉദ്യോഗസ്ഥരും ഉപദേശക സമിതി അംഗങ്ങളും അറിയിച്ചു.