himavathy-k-89

തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച് പഞ്ചാപകേശന്റെ മാതാവ് ആനയറ കല്ലുമ്മൂട് മധുമുക്ക് കൃഷ്ണയിൽ കെ. ഹൈമവതി (റിട്ട. ഉദ്യോഗസ്ഥ, കൃഷി വകുപ്പ് ഡയറക്ടറേറ്റ്, 89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുട്ടത്തറ മോക്ഷകവാടത്തിൽ. മുൻ ക്രൈം ബ്രാഞ്ച് പൊലീസ് സബ് ഇൻസ്‌പെക്ടർ പരേതനായ ജി. സാംബശിവന്റെ ഭാര്യയാണ്. മറ്റു മക്കൾ: എസ്.എച്ച്. ചിത്രകുമാരി (റിട്ട. അഡീഷണൽ, ലാ സെക്രട്ടറി), പരേതനായ എസ്.എച്ച്. ഹൃഷികേശൻ (മുൻ സബ് എഡിറ്റർ, മംഗളം ദിനപത്രം), എസ്.എച്ച്. ജയകേശൻ (സ്പെഷ്യൽ സെക്രട്ടറി, നിയമ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ് ആൻഡ് ചീഫ് ഇലക്ഷൻ കമ്മിഷണർ, സംസ്ഥാന സഹകരണ ഇലക്ഷൻ കമ്മിഷൻ). മരുമക്കൾ: കെ. സുനന്ദ, എസ്. പ്രേമചന്ദ്രൻ (റിട്ട. മാനേജർ, എസ്.ബി.ഐ), എസ്. ദീപ്തി (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, വൈദ്യുതി ഭവനം, തിരുവനന്തപുരം). സഞ്ചയനം 8ന്.