കൊട്ടാരക്കര: അവണൂരിൽ ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റുകളും ബൈക്കും ഇടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കൊട്ടാരക്കര ഭാഗത്തു നിന്ന് വന്ന ഇന്നോവ കാർ അവണൂർ മാവൻകാവിന് സമീപം 2 ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചു തകർത്തശേഷം ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന് പരിക്കേറ്റു. പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. അമിത വേഗതയിൽ വന്ന കാർ
സമീപത്തെ ഗട്ടറുകളിൽ വീഴാതിരിക്കാൻ വെട്ടി തിരിക്കുകയായിരുന്നു.ഇലക്ട്രിക് പോസ്റ്റുകൾ പൂർണമായും തകർന്നു. സമീപത്തെ കടക്കാരൻ ഓടിമാറിയതിനാൽ വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടു