
കൊല്ലം: കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം വൈകുന്നു. 1611 കർഷകർക്ക് 68.27 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ഇതിൽ 11 ലക്ഷം രൂപയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് അടുത്ത ദിവസം നൽകിയത്. അവശേഷിക്കുന്ന 57 ലക്ഷം രൂപ എന്ന് വിതരണം ചെയ്യുമെന്ന് നിശ്ചയമില്ല. പുനലൂർ, ശാസ്താംകോട്ട, അഞ്ചൽ, ചടയമംഗലം, വെട്ടിക്കവല തുടങ്ങിയ മേഖലകളിലാണ് കഴിഞ്ഞ കാലവർഷത്തിൽ വ്യാപകമായി കൃഷി നാശം ഉണ്ടായത്. നെൽകൃഷിയാണ് കൂടുതലായി നശിച്ചത്. വാഴ, പച്ചക്കറി, കിഴങ്ങു വർഗങ്ങൾ തുടങ്ങിയവയ്ക്കും നാശം നേരിട്ടു.