തഴവ: ജനശ്രീ സുസ്ഥിര വികസന മിഷന്റെ പതിനഞ്ചാമത് വാർഷികം കരുനാഗപ്പള്ളി ബ്ലോക്ക് യൂണിയൻ, നീലികുളം വാർഡ് സഭ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ആഘോഷിച്ചു. ജനശ്രീ കരുനാഗപ്പള്ളി ബ്ലോക്ക് യൂണിയൻ ചെയർമാൻ എൻ.രാജു ഉദ്ഘാടനം ചെയ്തു. ബിന്ദു മോഹൻ അദ്ധ്യക്ഷയായി. ആർ. ഷീല, അമ്പിളി ഉണ്ണി, ദിനേഷ്‌കുമാർ, പ്രസന്നകുമാരി, അജിത, വിജയമ്മ, രഞ്ജിനി, ബിസ്മി, രാഖി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ കാർഷിക, പരമ്പരാഗത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.