cherukol
ചെറുകോൽപ്പുഴ

പന്മന: അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് വേദിയിൽ സ്ഥാപിക്കാനുള്ള വിദ്യാധിരാജ ജ്യോതി പ്രയാണ ഘോഷയാത്ര ചട്ടമ്പി സ്വാമിയുടെ സമാധി മണ്ഡപമായ പന്മന ആശ്രമത്തിൽ നിന്ന് ഇന്ന് വൈകിട്ട് 4ന് ആരംഭിക്കും. ആശ്രമം മഠാധിപതി സ്വാമി പ്രാണവാനന്ദ തീർത്ഥപാദയും സ്വാമി നിത്യസ്വരൂപാനന്ദയും ചേർന്ന് ഹിന്ദുമത മഹാ മണ്ഡലം പ്രസിഡന്റ് പി.എസ്. നായർക്ക് ജ്യോതി കൈമാറും. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള എന്നിവർ പങ്കെടുക്കും.