പത്തനാപുരം : എസ്. എൻ .ഡി .പിയോഗം പത്തനാപുരം യൂണിയൻ പരിധിയിലെ പട്ടാഴി താഴത്ത് വടക്ക് 2693-ാം നമ്പർ ശാഖാ ഗുരു ക്ഷേത്രത്തിന്റെ 5-ാം വാർഷികം ഇന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. പെരിങ്ങനാട് രതീഷ് ശശി തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പരിപാടികളിൽ എല്ലാ ഗുരുദേവ ഭക്തരും പങ്കെടുക്കണമെന്ന് ശാഖാ പ്രസിഡന്റ് എസ്. എൻ. ശശിധരൻ , സെക്രട്ടറി കെ .ദിവാകരൻ എന്നിവർ അറിയിച്ചു.