കൊല്ലം: കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടഭേദഗതി കോർപ്പറേഷൻ പരിധിയിൽ കർശനമായി നടപ്പാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 75 മൈക്രോണിൽ താഴെയുള്ള വിർജിൻ/ റീസൈക്കിൾഡ് പ്ലാസ്റ്റിക് കാരിബാഗിന്റെ നിർമ്മാണം, ഇറക്കുമതി, ശേഖരണം, വിതരണം, വില്പന, ഉപയോഗം എന്നിവ 2021 സെപ്തംബർ 30 മുതൽ തടഞ്ഞിട്ടുണ്ട്. 120 മൈക്രോണിൽ താഴെയുള്ളവ 2022 ഡിസംബർ 31 മുതലും തടഞ്ഞു. നോൺ വൂവൺ പ്ലാസ്റ്റിക് കാരിബാഗ് 60 ജി.എസ്.എമ്മിൽ (ഗ്രാം പെർ സ്ക്വയർ മീറ്റർ) കുറയരുതെന്നും നിഷ്കർഷിക്കുന്നുണ്ട്. 10,000- മുതൽ 25,000 രൂപ വരെയാണ് ശി​ക്ഷ.