കൊറ്റങ്കര: കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിള കൃഷി പ്രോജക്ടിലെ നടീൽ വസ്തുക്കളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.ദേവദാസ് നിർവഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫറൂഖ് നിസാർ, കൃഷി ഓഫീസർ പി.സുഭാഷ്, കൃഷി അസിസ്റ്റന്റുമാരായ ടി.ബാബുക്കുട്ടൻ, എ.ഷൈജ മോൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രോജക്ട് പ്രകാരം ഗുണഭോക്‌തൃവിഹിതം അടച്ച കർഷകർ കൃഷി ഭവനിലെത്തി നടീൽ വസ്തുക്കൾ കൈപ്പറ്റണം. ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് താത്പര്യമുള്ള കർഷകർ 500 രൂപ ഗുണഭോക്‌തൃ വിഹിതം കൃഷിഭവനിൽ അടയ്‌ക്കണം. അൽഫോൺസോ ഇനത്തിൽപ്പെട്ട ഗ്രാഫ്റ്റ് മാവിൻ തൈകൾ 20 രൂപ ഗുണഭോക്‌തൃവിഹിതം അടച്ച് കൃഷിഭവനിൽ നിന്നു വാങ്ങാമെന്നും കൃഷി ഓഫീസർ അറിയിച്ചു.