gandhi-
ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഗാന്ധിഭവനിൽ നടന്ന സെമിനാർ സൈക്യാട്രിസ്റ്റ് ഡോ. നിമ്മി എബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കുന്നു.

പത്തനാപുരം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഗാന്ധിഭവൻ നീതിഭവന്റെയും ഷെൽട്ടർ ഹോമിന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. സൈക്യാട്രിസ്റ്റ് ഡോ. നിമ്മി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. കാൻസർ ദിന കാമ്പയിന്റെ ഭാഗമായി ഗാന്ധിഭവനിലെ കൗൺസിലർമാരും ഗാന്ധിഭവൻ മീഡിയയും ചേർന്നൊരുക്കിയ വീഡിയോയുടെ പ്രദർശനവും നടന്നു. കാൻസർ രോഗ പ്രതിരോധവും ചികിത്സാരീതിയും എന്ന വിഷയത്തിൽ ഡോ. കൃഷ്ണചേതന ക്ലാസെടുത്തു.

ഗാന്ധിഭവൻ ഷെൽട്ടർ ഹോം കൗൺസിലർ സ്‌നേഹ മേരി ബിനുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഫാ. ജോൺ പുത്തൻ വീട്ടിൽ, സൂസൻ തോമസ്, ഡോ. ഗായത്രി മേനോൻ, അഡ്വ.എസ്. ഗോപിക , ഗാന്ധിഭവനിലെ കൗൺസിലർമാരായ എ. അശ്വനി, ഷാമിൽ മോഹൻ, എസ്. രേഷ്മ എന്നിവർ പ്രസംഗിച്ചു.