ആയൂർ: പാതയോരത്ത് കെ .എസ്. ടി .പി സ്ഥാപിച്ചിരിയ്ക്കുന്ന സൗര വിളക്കുകളിൽ നിന്ന് ബാറ്ററികൾ മോഷണം പോയി. ആയൂർ പാലം, മാർത്തോമാ കോളേജ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളിൽ നിന്നാണ് 6 ബാറ്ററികൾ മോഷണം പോയത്.

ഇതിനുമുൻപും എം.സി റോഡിന് വശങ്ങളിൽ സ്ഥാപിച്ചിരുന്ന സൗരവിളക്കുകളിൽ നിന്ന് ബാറ്ററികൾ മോഷണം പോയിട്ടുണ്ട്. 120 വോൾട്ടിന്റെ 2 ബാറ്ററികളാണ് ഒരു സൗര വിളക്കിൽ ഉള്ളത്. ഒരു ബാറ്ററിക്ക് 14,000 രൂപ വില വരും. നേരത്തേ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ആക്രി വ്യാപാരിയെയും തമിഴ്നാട് സ്വദേശിയെയും അറസ്റ്റ് ചെയ്യുകയും ഇവരിൽനിന്ന് പതിനെട്ടോളം ബാറ്ററികൾ കണ്ടെത്തുകയും ചെയ്തിരുന്നു. പ്രകാശിക്കാത്ത സോളാർ ലൈറ്റുകൾ പരിശോധിച്ചു വരുന്നതിനിടെയാണ് മോഷണം കണ്ടെത്തിയത്.