phot

പുനലൂർ: പുനലൂർ - അ‌ഞ്ചൽ മലയോര ഹൈവേയിലെ കരവാളൂരിലൂടെ നടന്നുപോയ കാൽനട യാത്രക്കാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കരവാളൂർ കായംകുന്ന് ഉദയഭവനിൽ ചെല്ലപ്പൻ ആചാരിയാണ് (79) മരിച്ചത്. ഇന്നലെ രാവിലെ 8ന് കരവാളൂർ മർക്കറ്റ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ഇയാളെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസമ്മ. മക്കൾ: സരോജിനി, വാസുദേവൻ, ഉദയകുമാർ (ഉദയാ വർക്ക് ഷോപ്പ്, ചുടുകട്ട).